വെള്ളറട: ആനാവൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി,മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.