1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖം രാജ്യാന്തര അഡ്മിനറൽ ചാർട്ടിൽ സ്ഥാനം പിടിക്കും. ഇതിന്റെ നടപടികൾക്കായി തുറമുഖമുൾപ്പെടെയുള്ള കടലിന്റെ സർവേയ്ക്കായി നാവിക കപ്പൽ ഐ.എൻ.എസ് സത്ലജ് എത്തി.കേന്ദ്ര സുരക്ഷാ മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷന്റെ കൂടി ആഭിമുഖ്യത്തിൽ നടക്കുന്ന സർവേയുടെ ഭാഗമായി വിഴിഞ്ഞം പ്രദേശത്തെ കടലിന്റെ ആഴം,തിരയടി,വേലിയേറ്റം,വേലിയിറക്കം തുടങ്ങി നാവികർക്ക് അറിയേണ്ട വിവരങ്ങളാണ് രേഖപ്പെടുത്തുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ മാസാവസാനത്തോടെ കണ്ടെയ്‌നർ കപ്പൽ എത്തും. ഇതിന് മുന്നോടിയായി കൂടെയാണ് സർവേ.