കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ എതുക്കാട് ഐ.സി.ഡി.എസ് ഓഫീസിൽ പഞ്ചായത്തംഗം നാവായിക്കുളം അശോകൻ ഉദ്ഘാടനം ചെയ്തു.ശ്രീലത അദ്ധ്യക്ഷയായി.പഞ്ചായത്തംഗം ജിഷ്ണു സ്വാഗതവും കൺവീനർ സജിത നന്ദിയും പറഞ്ഞു. തൊഴിലുറപ്പ് എ.ഇ രാഹുൽ, സോഷ്യൽ ഓഡിറ്റർ ഗായത്രി, വിജയലക്ഷ്മി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.