hi

കിളിമാനൂർ: വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ പഴയകുന്നുമ്മേൽ സർക്കാർ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ഹോമിയോ പ്രതിരോധ മരുന്നുകൾ പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്തു. വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ സെന്തിൽ രാജക്ക് നൽകി നിർവഹിച്ചു.രക്ഷാധികാരി മോഹൻ വാലഞ്ചേരി,ജനറൽ സെക്രട്ടറി ഷീജാരാജ്, ട്രഷറർ ആർ.അനിൽകുമാർ,വൈസ് പ്രസിഡന്റുമാരായ പ്രൊഫ.എം.എം.ഇല്യാസ്,എ.ടി.പിള്ള,ഭരണസമിതിയംഗങ്ങളായ എസ്.ജയചന്ദ്രൻ,ജ്യോതിലക്ഷ്മി,ബാബു, വിജയൻ,ശെൽവ കുമാർ,ധന്യ.സി,സജിത അനിത തുടങ്ങിയവർ പങ്കെടുത്തു.