photo

തിരുവനന്തപുരം: കേരള പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജുവിന്റെ മകൾ അമ്പലമുക്ക് ദേവപാലൻ നഗർ മസ്ജിദ് ലൈൻ ഭാവനയിൽ ആരതി കൃഷ്ണ ബി.എം (22) നിര്യാതയായി. അമ്മ മഞ്ജു.എസ്.ദേവ് (എക്‌സിക്യൂട്ടീവ് എൻജിനിയർ,കെ.എസ്.ഇ.ബി,വൈദ്യുതി ഭവൻ) സഹോദരി: സാഗര.ബി.എം. മുഖ്യമന്ത്രി പിണറായി വിജയൻ,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,മുൻമന്ത്രി ഡോ.തോമസ് ഐസക്,മന്ത്രിമാരായ വി.ശിവൻകുട്ടി,കെ.രാജൻ,കടന്നപ്പള്ളി രാമചന്ദ്രൻ,റോഷി അഗസ്റ്റിൻ,കെ.കൃഷ്ണൻകുട്ടി,കെ.എൻ.ബാലഗോപാൽ,സജി ചെറിയാൻ,സി.പി.എം നേതാക്കളായ ആനാവൂർ നാഗപ്പൻ,കെ.എസ്.സുനിൽ കുമാർ,എം.എൽ.എമാരായ വി.കെ.പ്രശാന്ത്,വി.ജോയി,മുൻ എം.പി എ.സമ്പത്ത്,പുത്തലത്ത് ദിനേശൻ,പൊലീസ് മേധാവി തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.