വർക്കല: ശിവഗിരി ശ്രീനാരായണ കോളേജ് 1984-87 ബോട്ടണി വിദ്യാർത്ഥികളുടെ പ്രവേശനത്തിന്റെ നാല്പതാം വാർഷികം 15ന് രാവിലെ കോളേജ് സെമിനാർ ഹാളിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പ്രോഗ്രാം കൺവീനർ എം.ഖാലിദ് അദ്ധ്യക്ഷത വഹിക്കും.നഗരസഭ ചെയർമാൻ കെ.എം.ലാജി,എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,പ്രിൻസിപ്പൽ ഡോ.വിനോദ്.സി.സുഗതൻ തുടങ്ങിയവർ പങ്കെടുക്കും.
എസ്.എൻ കോളേജ് ബോട്ടണി വിഭാഗത്തിൽ അക്കാഡമിക് മികവ് പുലർത്തിയവർക്കുള്ള അവാർഡും ബാബു പൊടിയൻ മെമ്മോറിയൽ അവാർഡും വിതരണം ചെയ്യും.