kootiyma

ആറ്റിങ്ങൽ: ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പിൻവാതിൽ ഭരണം അവസാനിപ്പിക്കുക,കാലാവധി കഴിഞ്ഞ കേരള ബാർ കൗൺസിലിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ആറ്റിങ്ങൽ കോടതി വളപ്പിൽ നടന്ന കൂട്ടായ്മ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കമ്മിറ്റി വൈസ് പ്രസിഡന്റ് മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.അഡ്വ.കനിരാജ് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഡ്വ.ലെനിൻ,അഡ്വ.സി.ജെ.രാജേഷ്,അഡ്വ.ജിനി,അഡ്വ.ബിന്ദു ഉമ്മർ,അഡ്വ.ഹരി ബാബു എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി നിസാം കണിയാപുരം സ്വാഗതം പറഞ്ഞു.