തിരുവനന്തപുരം: കേരളകൗമുദിയും എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയറും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ സെമിനാർ 'എഡ്യുവിസ്ത' ഇന്ന് രാവിലെ 10ന് ആറ്റിങ്ങൽ മദർ ഇന്ത്യ ഇന്റർനാഷണൽ റസിഡൻഷ്യൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അഭിരുചിയും കഴിവും മനസിലാക്കി അനുയോജ്യമായ തൊഴിൽമേഖല തിരഞ്ഞെടുക്കുന്നതിന് 9 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സെമിനാർ പ്രയോജനപ്പെടുത്താം. സെമിനാർ മദർ ഇന്ത്യ സ്കൂൾ ചെയർമാൻ എസ്.മണികണ്ഠൻ ഉദ്ഘാടനം ചെയ്യും.യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി വിഭാഗം ഹെഡും അസോസിയേറ്റ് പ്രൊഫസറും മുൻ ജോയിന്റ് എൻട്രൻസ് കമ്മീഷണറുമായ ഡോ.കെ.പി.ജയ്‌കിരൺ,സഫയർ അക്കാഡമിക് കോഓർഡിനേറ്റർ ഡോ.ഹരി നാഗരാജ്,ഗവ.വിമെൻസ് കോളേജിലെ സൈക്കോളജി വിഭാഗം റിസർച്ച് സ്കോളേഴ്സ് ക്രിസ്റ്റിന മറിയം ചാക്കോ,ആദിത്യ.ആർ.കൃഷ്ണ,കേരള കൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.ചന്ദ്രദത്ത് എന്നിവർ പങ്കെടുക്കും. വിദ്യാർത്ഥികളുടെ അഭിരുചി വിലയിരുത്തുന്നതിനുള്ള സൈക്കോമെട്രിക് ടെസ്റ്റും നടത്തും.പങ്കെടുക്കുന്നവർക്ക് കേരളകൗമുദിയുടെ സർട്ടിഫിക്കറ്റ് നൽകും.