തിരുവനന്തപുരം: തിരുവനന്തപുരത്തെ വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ കിച്ചന്റെ നേതൃത്തിൽ രോഗികളുടെ വിവര ശേഖരണ സുരക്ഷിതത്വത്തെക്കുറിച്ച് ഹയാത്തിൽ സംഘടിപ്പിച്ച സെമിനാർ വിസിൽ എം.ഡി ഡോ.ദിവ്യ.എസ്.അയ്യർ ഉദ്ഘാടനം ചെയ്തു.ടൈ കേരളയും കേരള സ്റ്റാർട്ടപ്പ് മിഷനും ഡോ.ജിജീസ് മില്യൺ ഡോളർ സ്‌മൈൽ ഡെന്റൽ ക്ലിനിക്കുമായിരുന്നു സെമിനാറിന്റെ മറ്റു സംഘാടകർ. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്ററായ ഡോ.പട്ടത്തിൽ ധന്യ മേനോൻ,ഡോ.ജിജിസ് മില്യൺ ഡോളർ സ്‌മൈൽ ഡെന്റൽ ക്ലിനിക്കിലെ ചീഫ് ഡെന്റൽ സർജൻ ഡോ.ജിജി ജോർജ് ,ട്രിനിറ്റി കോളേജ് സ്ട്രാറ്റജിക് ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ.അരുൺ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.