
ചിറയിൻകീഴ്: സി.ഒ നഗർ യുവജന കൂട്ടം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി അഴൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് മിനി കെ.എസ് അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് എക്സൈസ് എ.എസ്.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ക്ലാസെടുത്തു.ചാരിറ്റി രക്ഷാധികാരി അജയൻ സ്വാഗതം പറഞ്ഞു.