
കിളിമാനൂർ:വിശ്വകർമ്മ സർവീസ് സൊസൈറ്റി പോങ്ങനാട് ശാഖാവാർഷികവും കുടുംബസംഗമവും ശാഖാ പ്രസിഡന്റ് എസ്.രാജന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണൻ മുഖ്യഅതിഥിയായി.പോങ്ങനാട് ഗവ:ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് എസ്. എസ്.സജി,വി.എസ്.എസ് ബോർഡ് മെമ്പർ അടയമൺ അനിൽകുമാർ,കിളിമാനൂർ ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് കൈലാസംസുരേഷ്,സി പി എം കിളിമാനൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി പ്രേമചന്ദ്രൻ,വി.എസ്.എസ് താലൂക്ക് കമ്മിറ്റി ഭാരവാഹികളായ അനിൽകുമാർ,സതീഷ്കൃഷ്ണൻ,ബാലകൃഷ്ണൻ ആചാരി,എം ജി കൃഷ്ണൻ എന്നിവർ സംസാരിച്ചു.ശാഖ ട്രഷറർ സുരേഷ്ആരാമം നന്ദി പറഞ്ഞു.