നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ വയോമിത്രം പദ്ധതി അട്ടിമറിക്കപ്പെടുന്നു. ആഴ്ച്ചതോറും വാർഡുകളിൽ നിശ്ചയിക്കപ്പെട്ട ഒന്നോ രണ്ടോ സ്ഥലങ്ങിൽ മെഡിക്കൽ സംഘമെത്തി അറുപത് വയസ് കഴിഞ്ഞവരെ പരിശോധിച്ച് വേണ്ട മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് വയോമിത്രം. 2012ലാണ് പദ്ധതി നിലവിൽ വന്നത്.
നെയ്യാറ്റിൻകര നഗരസഭയിൽ മാത്രം 3453 ആളുകൾ പദ്ധതിയിലെ അംഗങ്ങളാണ്. ജീവിതശൈലി രോഗങ്ങളായ ബി.പി, ഷുഗർ മറ്റ് സാധാരണ രോഗങ്ങൾക്ക് പോലും ആറ് മാസത്തിലധികമായി മരുന്നുകൾ ലഭിക്കുന്നില്ല. പദ്ധതിയെ ആശ്രയിക്കുന്നത് മറ്റ് വരുമാന മാർഗ്ഗങ്ങളൊന്നും ഇല്ലാത്തവരാണ്. എത്രയും വേഗം കഷ്ടത അനുഭവിക്കുന്നവർക്ക് മരുന്ന് ലഭ്യമാക്കണം. ഇല്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബു രാജ് കൃഷ്ണ പറഞ്ഞു.