നെയ്യാറ്റിൻകര; ലൈസൻസ് ഇല്ലാത്ത ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കാലി സിലിണ്ടറുൾപ്പെടെ 124 ഗ്യാസ് സിലിണ്ടറുകൾ കോട്ടയ്ക്കൽ തൃപ്പലവൂരിൽ നിന്നും പിടിച്ചെടുത്തു.84 നിറകുറ്റികളും 40 കാലിക്കുറ്റികളുമാണ് പിടിച്ചെടുത്തത്.പിടിച്ചെടുത്ത സിലിണ്ടറുകൾ അംഗീകൃത ഗോഡൗണിലേക്ക് മാറ്റി.താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺകുമാർ,റേഷണിംഗ് ഓഫീസർ ഗിരീഷ് ചന്ദ്രൻ നായർ,ദിലീപ്,ബിജുരാജ്,രാധാകൃഷ്ണൻ,ബിന്ദു,സന്തോഷ് എന്നിവരുൾപ്പെട്ട സംഘമാണ് നേതൃത്വം നൽകിയത്.