hi

വെഞ്ഞാറമൂട് : കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. സ്‌കൂട്ടർ യാത്രികനായ മേലെക്കുറ്റിമൂട് മണ്ണാത്തുംകുഴി രേവതി ഭവനിൽ അജയകുമാറാണ്(51)മരിച്ചത്. ഇന്നലെ രാവിലെ 9.15ന് എം.സി. റോഡിൽ പിരപ്പൻകോട് പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു അപകടം. പെട്രോൾ പമ്പില്‍ നിന്നു ഇന്ധനം നിറച്ച് റോഡിലേക്കുറങ്ങുന്നതിനിടെ കിളിമാനൂർ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ബസിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ:സുജകുമാരി. മക്കൾ:വിസ്മയ, അതിശയ, അനശ്വര.

ഫോട്ടോ:അജയകുമാർ.