
ചിറയിൻകീഴ്: സാമൂഹ്യനീതിക്കായി സത്യം വിളിച്ചുപറയുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചില സമുദായ സംഘടനകൾ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കുമെന്ന് യോഗം ചിറയിൻകീഴ് യൂണിയൻ കൗൺസിൽ യോഗം. പിന്നാക്ക, ദളിത് വിഭാഗങ്ങൾക്കു കിട്ടേണ്ട ആനുകൂല്യങ്ങളിൽ ഏറിയപങ്കും നഷ്ടമാകുന്നു. ചില സമുദായങ്ങളെ പ്രീണിപ്പിക്കുന്ന നയം സർക്കാർ ആവർത്തിക്കുന്നതായും കൗൺസിൽ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു. യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി പ്രമേയം അവതരിപ്പിച്ചു. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി. സീരപാണി, യോഗം കൗൺസിലർ ഡി. വിപിൻരാജ്, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, വക്കം സജി, ഉണ്ണിക്കൃഷ്ണൻ ഗോപിക, അജി കീഴാറ്റിങ്ങൽ, അജീഷ് കടയ്ക്കാവൂർ, ഡോ. ജയലാൽ, വനിതാസംഘം കോ ഓർഡിനേറ്റർ രമണിടീച്ചർ വക്കം, യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, ഷീല മനോഹരൻ,സെക്രട്ടറി ഷീല സോമൻ, വിജയ അനിൽകുമാർ, ട്രഷറർ ഉദയകുമാരി വക്കം, എസ്.എൻ ട്രസ്റ്റ്' സുരേഷ് ബാബു അഴൂർ, സുനിത പാലയ്ക്കൽ എന്നിവർ പങ്കെടുത്തു.