
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ രക്തദാന ദിനാചരണവും രക്തദാന ക്യാമ്പും ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.ആർ.എം.ഒ ഡോ.ജോഷി അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഡയറക്ടർ ഡോ.എസ്.കെ.നിഷാദ് മുഖ്യാതിഥിയായിരുന്നു.വർക്കല എസ്.എൻ കോളേജ് അസോ.എൻ.സി.സി ഓഫീസർ ലഫ്.ഡോ.റിങ്കുബാബു,നഴ്സിംഗ് സൂപ്രണ്ട് കെ.ബീന,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ഷാജി,ശ്യാം.ആർ എന്നിവർ സംസാരിച്ചു.സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതിജോസഫ് പ്രതിജ്ഞാവാചകം ചൊല്ലി.സുരക്ഷിതമായ രക്തദാനം,രക്ത ഘടകങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസും നടന്നു. എൻ.സി.സി കേഡറ്റുകളും പൊതുജനങ്ങളും രക്തദാനത്തിൽ പങ്കാളികളായി.