
ശിവഗിരി: കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ വേർപാടിൽ ശിവഗിരി മഠം അനുശോചിച്ചു. ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതയും കരുതലും ഗവണ്മെന്റുകൾക്കുണ്ടാകണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.