photo

തിരുവനന്തപുരം: കേരള പ്ളേസ്‌മെന്റ് സെക്യൂരിറ്റി ആൻഡ് ഹോം നഴ്സിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും അവാർഡ് വിതരണവും വൈ.എം.സി.എ ഹാളിൽ നടന്നു. സമ്മേളനം അഡ്വ.ആന്റണിരാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് ഹോം നഴ്സിംഗ് അവാർഡ്,​ബെസ്റ്റ് പ്ളേയ്സ്മെന്റ് തുടങ്ങിയ അവാർഡുകൾ അഡ്വ.വിൻസെന്റ് എം.എൽ.എ വിതരണം ചെയ്തു.സി.പി.അനിൽ അദ്ധ്യക്ഷത വഹിച്ചു.ആറാലുംമൂട് ചന്ദ്രബാബു സ്വാഗതം പറഞ്ഞു. വി.എസ്.മഹേഷ്,​രാജേഷ് കുമാർ,​പ്രിന്റി പ്രഭാകരൻ,​ആർ.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.