വെഞ്ഞാറമൂട്: ക്ഷേത്ര കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണവും ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും മോഷ്ടിച്ചു. വെമ്പായം മദപുരം തമ്പുരാൻ തമ്പുരാട്ടിപാറ ഗുഹാ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഇന്നലെ രാവിലെ അധികൃതർ എത്തുമ്പോൾ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവ‍ഞ്ചിയും ഓഫീസിലുണ്ടായിരുന്ന മേശയും കുത്തിത്തുറന്ന നിലിയിലായിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന 20 വിളക്കുകൾ നഷ്ടപ്പെട്ടു.പൊലീസിൽ പരാതി നൽകി.ഇതിനു മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ടെന്നും പരാതിപ്പെട്ടിട്ടും നടപടിയായില്ലെന്നും പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം വർദ്ധിക്കുകയാണെന്നും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ആരോപിക്കുന്നു.