തിരുവനന്തപുരം: യൂത്ത് കോൺഗ്രസും(എസ്) കോൺഗ്രസ്(എസ്) ജില്ലാ കമ്മിറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് കോൺഗ്രസ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല ആദ്യ രക്തദാനം നടത്തി.ജില്ലാ പ്രസിഡന്റ് പാളയം രാജൻ,ജില്ലാ ജനറൽ സെക്രട്ടറി പട്ടം കൃഷ്ണകുമാർ,മണിലാൽ,ജൂബി.എം.വർഗീസ്,കെ.പി.ദിലീപ്,രാജീവ് കുമാർ, ശാന്തിവിള രാധാകൃഷ്ണൻ,പ്രഭാകരൻ നായർ, പാറശാല വിനോദ്,സതീശൻ,രാജൻ,ശ്രീലേഖ,സിന്ധു,ലേഖ,അർച്ചന തുടങ്ങിയവർ പങ്കെടുത്തു.