k

തിരുവനന്തപുരം: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മലയാളികളുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ‌്തു.ജന്മാഷ്‌ടമി ദിനമായ വെള്ളിയാഴ്‌ച ക്ഷേത്രത്തിന് സമീപത്തെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഞ്ഞൂറിലധികം വിദ്യാർത്ഥികൾക്കാണ് നോട്ടുബുക്ക്,ബാഗ്,കുട,പെൻസിൽ,പേന,വാട്ടർ ബോട്ടിൽ എന്നിവയടങ്ങിയ കിറ്റ് നൽകിയത്. ഭക്തരുടെ സംഘടനയായ ശ്രീമൂകാംബിക ഡിവോട്ടീസ് ട്രസ്‌‌റ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.ആറായിരത്തിലധികം നോട്ടുബുക്കുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി ട്രസ്‌റ്റ് ചെയ‌ർമാൻ ആർ.എസ്.പ്രശാന്ത് അറിയിച്ചു. മൂകാംബിക ക്ഷേത്രത്തിന്റെ കീഴിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കാണ് കിറ്റ് നൽകിയത്.ചടങ്ങിൽ ക്ഷേത്രത്തിലെ പ്രധാന അർച്ചകരായ സുബ്രഹ്മണ്യ അഡിഗ,നരസിംഹ അഡിഗ,ശ്രീധര അഡിഗ,സെക്രട്ടറി സിമ ശശിധരൻ എന്നിവർ പങ്കെടുത്തു.