തിരുവനന്തപുരം: അശാസ്‌ത്രീയമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണയുടെ അഞ്ചാം ദിനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി.സി.ടി.അനിൽ,വി.ദിവാകരൻ,സി.എസ്.ദാസ്ബിജു,സിജു എബ്രഹാം,സന്തോഷ് മന്നാടി,ശശികല,മുസ്തഫ,സി.വി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.