
വിഴിഞ്ഞം:തുറമുഖം വരുമ്പോൾ ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിഴിഞ്ഞം പനവിളക്കോട് നിർമ്മിച്ച കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെയും ഹോസ്റ്റൽ ബ്ലോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.അസാപിന്റെ വിഴിഞ്ഞം ട്രാൻസിസ്റ്റ് ക്യാമ്പസിൽ പഠനം പൂർത്തിയാക്കി തൊഴിൽ നേടിയവർക്കുളള ഓഫർ ലെറ്ററും സർട്ടിഫിക്കറ്റുകളും മന്ത്രി വി.എൻ.വാസവനും മന്ത്രി ആർ.ബിന്ദുവും വിതരണം ചെയ്തു. എം.വിൻസെന്റ് എം.എൽ.എ,അസാപ് കേരള സി.എം.ഡി ഡോ.ഉഷാ ടൈറ്റസ്,ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ഇഷിതാ റോയി,വിസിൽ എം.ഡി.ഡോ.ദിവ്യ.എസ്.അയ്യർ,അദാനി പോർട്സ് സി.ഇ.ഒ. പ്രദീപ് ജയരാമൻ,സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റർ സി.ഇ.ഒ ജതിൻ ത്രിവേദി,കൗൺസിലർമാരായ പനിയടിമ ജോൺ,സി.ഓമന തുടങ്ങിയവർ പങ്കെടുത്തു.