ss

നടിയും നർത്തകിയുമായ ഊർമ്മിള ഉണ്ണിയുടെ 62-ാം പിറന്നാൾ ആഘോഷ ചിത്രങ്ങളും മകൾ ഉത്തര പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുന്നു. സ്നേഹത്തിന്റെ കൂടാരവും ശക്തി സ്രോതസ്സും മികച്ച കലാകാരിയും മികച്ച അധ്യാപികയുമായ അമ്മയ്ക്ക് ജന്മദിനാശംസകൾ. എനിക്കും ധീമഹി കുട്ടിയ്ക്കും ഒപ്പം ഇനിയും ഒരുപാട് വർഷങ്ങൾ ആശംസിക്കുന്നു. ഉത്തര കുറിച്ചു. അമ്മയ്ക്കും മകൾക്കും ഒപ്പമുള്ള ചിത്രങ്ങളും ഉത്തര പങ്കുവച്ചിട്ടുണ്ട്. മൂന്നു തലമുറ ഒന്നിച്ച ചിത്രങ്ങൾ കാഴ്ചക്കാരുടെ മനം കവരുന്നു. ഊർമ്മിള ഉണ്ണിയുടെ മകളും നടിയും നർത്തകിയുമായ ഉത്തര ഉണ്ണിക്കും നിതേഷ് നായർക്കും കഴിഞ്ഞ വർഷമാണ് ധീമഹി പിറന്നത്. ഭരതനാട്യം നർത്തകിയായ ഉത്തര 'വവ്വാ. പശങ്ക്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്രം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി ആണ് ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയൻത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.