തിരുവനന്തപുരം: ജമ്മു കാശ്മീരിൽ വൈഷ്‌ണോദേവി ക്ഷേത്ര തീർത്ഥാടകരെ ഇസ്ളാം ഭീകരർ കൂട്ടക്കുരുതി നടത്തിയതിനെതിരെ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും സംയുക്തമായി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഗവേണിംഗ് കൗൺസിൽ അംഗം ജി.സനൽകുമാർ ഉദ്ഘാടനം ചെയ്തു.വി.എച്ച്.പി ജില്ലാ അദ്ധ്യക്ഷൻ സി.ബാബുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗം മംഗലത്തുകോണം സുധി,അനന്തപുരി ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ എം.ഗോപാൽ,ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ തമ്പാനൂർ സന്ദീപ്,കെ.പ്രഭാകരൻ,സംസ്ഥാന സഹ സമ്പർക്ക പ്രാമുഖ് കെ.എസ്.റെജി,ജില്ലാ സെക്രട്ടറി അജിത്കുമാർ,ജോയിന്റ് സെക്രട്ടറി സന്ദീപ് സോമൻ, ബജ്റംഗ്ദൾ ജില്ലാ സംയോജക് വി.ബി.വിജിൽ എന്നിവർ പങ്കെടുത്തു.