തിരുവനന്തപുരം: കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. വിഴിഞ്ഞം അദാനി പോർട്ട് വിപുലീകരണ പദ്ധതിയുടെ ഭാഗമായി 19ന് നടക്കുന്ന പബ്ളിക് ഹിയറിംഗ് മാറ്റി വയ്ക്കുക,കുഡാല കമ്മിറ്റി റിപ്പോർട്ടും ഡബ്ല്യു.പി.ആർ.എസ് റിപ്പോർട്ടും പുറത്തിറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. അതിരൂപത വികാരി ഫാ.യൂജിൻ എച്ച്.പെരേര ഉദ്ഘാടനം ചെയ്തു. ആന്റോ ഏലിയാസ്,സിസ്റ്റർ മേഴ്സി മാത്യു,വലേരിയാൻ ഐസക്,ജനറ്റ് ക്ളീറ്റസ്,ബഞ്ചമിൻ,ഫാ.ബേബി ചാലിൽ,സീറ്റാ ദാസ്,ജോൺ ബോസ്കോ,മൈക്കിൾ പൂന്തുറ,ലിമ സുനിൽ,ഗീത ബിജു,എച്ച്.ഷാളറ്റ് എന്നിവർ പങ്കെടുത്തു. അയ്യൻകാളി ഹാളിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിന് തദയൂസ് മേരി,അമല ഷാജി,യേശുദാസ് അ‌ഞ്ചുതെങ്ങ്,മേരി വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.