പാലോട്:വാമനപുരം മണ്ഡത്തിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എം.എൽ.എയുടെ അവാർഡ് വിതരണവും അനുമോദിക്കലും ഇന്ന് രാവിലെ 9.30ന് കല്ലറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും.ഡി.കെ.മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.എ.എ റഹിം എം.പി,കെ.ടി ഡി സി എം.ഡി.ശിഖ സുരേന്ദ്രൻ ഐ.എ എസ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജി.ജെ.ലിസി,മാലി ഗോപിനാഥ് എന്നിവർ സംസാരിക്കും.ഡോ.ആനന്ദ് മേഴത്തുർ സ്വാഗതവും ജി.വിജയൻ നന്ദിയും പറയും.