1

വിഴിഞ്ഞം: തൊഴിലവസരങ്ങളുടെ വേദി തുറന്ന് വിഴിഞ്ഞത്തെ അസാപിന്റെ കമ്യൂണിറ്റി സ്കിൽ പാർക്ക്. തീരദേശത്തുൾപ്പെടെയുള്ള യുവതീയുവാക്കൾക്ക് നിരവധി തൊഴിവസരങ്ങൾ മുന്നോട്ട് വച്ചാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ പരിശീലന പദ്ധതികൾ. മറൈൻ സ്ട്രക്ചറൽ ഫിറ്റർ, ബേസിക് പ്രൊഫിഷ്യൻസി കോഴ്സ് ഇൻ ഇംഗ്ലീഷ്, ഓപ്പൺ വാട്ടർ ഡൈവർ, ടാലി എസ്‌സെൻഷ്യൽ കോംപ്രിഹെൻസീവ് തുടങ്ങിയ കോഴ്സുകളിലേക്കാണ് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അഡ്മിഷൻ ആരംഭിച്ചത്. 32 മണികൂർ മുതൽ 660 മണിക്കൂർ വരെയുള്ള കോഴ്സുകളാണിവ. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. കൂടാതെ അദാനി സ്കിൽ ഡെവലപ്പ്മെന്റിന്റെ സക്ഷം പദ്ധതി പ്രകാരം നിരവധി കോഴ്സുകളും നടത്തും.ലാഷർ,ഐ.ടി.വി ഓപ്പറേറ്റർ,ക്രെയിൻ ഓപ്പറേറ്റർ,ഡിപ്ലോമ ഇൻ വെയർ ഹൗസ് മാനേജ്മെന്റ്,ഫ്രണ്ട് ഒഫ് ഹൗസ് എക്സിക്യുട്ടിവ് തുടങ്ങിയ കോഴ്സുകളാണ് സക്ഷം പദ്ധതി വഴി നടപ്പാക്കിവരുന്നത്.വിവരങ്ങൾക്ക്: www.asap kerala.gov.in,ഫോൺ: 9495999697.