തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് പുളിമൂട് ജനറൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം. എൻ.ടി.എ ഡയറക്ടർ ജനറൽ സുബോധ്‌കുമാർ സിംഗിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചതിന് ശേഷം ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. കെ.എസ്.യു പ്രവർത്തകൻ അഭിരാമിന് കൈയ്ക്ക് പരിക്കേറ്റു.

മാർച്ച് ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു കാസ്‌ട്രോ അദ്ധ്യക്ഷത വഹിച്ചു. ആദേഷ് സുധർമ്മൻ, എം.എ.ആസിഫ്, കൃഷ്ണകാന്ത്, നെസിയ മുണ്ടപ്പിള്ളി, എസ്.പി.പ്രതുൽ, വൈഷ്ണ, അൽ അസ്വദ് തുടങ്ങിയവർ പങ്കെടുത്തു.