p

തിരുവനന്തപുരം: 25 ശനിയാഴ്‌ചകൾ പ്രവൃത്തിദിനമാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ കൂട്ട അവധിയെടുത്തു. 60 ശതമാനത്തോളം അദ്ധ്യാപകർ ഇന്നലെ ഹാജരായില്ലെന്നാണ് അനൗദ്യോഗിക കണക്ക്. ഭരണപക്ഷ യൂണിയനിൽപെട്ടവരും ഇതിലുണ്ട്. ചില സ്കൂളുകളിൽ സ​മരത്തോട് അനുഭാവം പ്രകടിപ്പിച്ച അദ്ധ്യാപകർ,​ കുട്ടികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂളിലെത്തി രജിസ്റ്ററിൽ ഒപ്പിടാതെ ജോലി ചെയ്തു.

അതേസമയം, സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ഹൈക്കോടിയെ സമീപിക്കും. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിലും സർക്കാർ നിലപാടിൽ മാറ്റമുണ്ടാകാത്ത സാഹചര്യത്തിലാണിത്. ഇന്ന് ഓൺലൈനായി ഹർജി ഫയൽ ചെയ്യുമെന്നു കെ.പി.എസ്.ടി.എ അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവൃത്തിദിവസം സ്‌കൂളുകൾ പ്രവർത്തിക്കേണ്ടതില്ല. ഇതുപ്രകാരം എൽ.പിയിൽ 160 ദിവസവും യു.പിയിൽ 200 ദിവസവും അദ്ധ്യയനം മതി. ഇക്കാര്യം ചർച്ചയിൽ ഉന്നയിച്ചപ്പോൾ പിന്നീട് ആലോചിക്കാമെന്ന മറുപടിയാണ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് ലഭിച്ചതെന്നു കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് പറഞ്ഞു.

സർക്കാർ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എൻ.ടി.യു പ്രസ്താവിച്ചു.

ഹാ​ജ​രാ​കാ​ത്ത​വർ
20​%​ ​മാ​ത്ര​മെ​ന്ന് ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളു​ടെ​ ​കൂ​ട്ട​ ​അ​വ​ധി​യെ​ടു​പ്പ് ​സ​മ​രം​ ​അ​ദ്ധ്യാ​പ​ക​ർ​ ​ത​ള്ളി​ക്ക​ള​ഞ്ഞെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ 1.46​ ​ല​ക്ഷം​ ​അ​ദ്ധ്യാ​പ​ക​രി​ൽ​ 1.17​ ​ല​ക്ഷം​ ​പേ​രും​ ​ഹാ​ജ​രാ​യി.​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​അ​നു​സ​രി​ച്ചാ​ണ് 25​ ​അ​ധി​ക​ ​ശ​നി​യാ​ഴ്ച​ക​ൾ​ ​പ്ര​വൃ​ത്തി​ ​ദി​ന​മാ​ക്കി​യ​ത്.​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്താ​യി​രു​ന്നു​ ​ഇ​ത്.​ ​രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​കു​റ​വ് ​അ​ദ്ധ്യ​യ​ന​ ​ദി​ന​ങ്ങ​ളു​ള്ള​ ​സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ​കേ​ര​ളം.