തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ നഗരത്തിലെ മുസ്ലിം കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകും. അപേക്ഷയോടൊപ്പം അറ്റസ്റ്റ് ചെയ്ത മാർക്ക്ലിസ്റ്റും തങ്ങളുടെ ജമാഅത്ത് സർട്ടിഫിക്കറ്റും സഹിതം 25ന് മുൻപായി ഓർഡിനറി തപാലിൽ
സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ, പി.ബി. നമ്പർ 238, ജി.പി.ഒ, തിരുവനന്തപുരം. 695001 എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്ന് സംസ്ഥാന സെക്രട്ടറി പി. സയ്യിദ് അലി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9995251877.