തിരുവനന്തപുരം: ചിത്രകാരി സുചിത്ര വേണുഗോപാലിന്റെ ചിത്രങ്ങളുടെ പ്രദർശനം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാഡമി ഗ്യാലറിയിൽ 21ന് വൈകിട്ട് 4ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.എൻ.അനന്തകൃഷ്ണൻ,വി.വി.കുമാർ,ഡോ.രഞ്ജു എന്നിവർ സംസാരിക്കും. സുചിത്രയുടെ എഴുപതോളം ചിത്രങ്ങളാണ് നാലുദിവത്തെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദർശനം 24ന് സമാപിക്കും.