തിരുവനന്തപുരം:രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിനെ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ ആദരിച്ചു.ആർ.സി.സിയിൽ നടന്ന പരിപാടിയിൽ ഹോപ്പ് ട്രഷറർ ഗിരീഷ്ബാബു ശാരദാമന്ദിരം,പ്രസിഡന്റ് നാസർ ആയഞ്ചേരി,സേതു ശരവണ എന്നിവർ ചേർന്ന് സിനി ആർട്ടിസ്റ്റ് ശരത് ദാസിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.ആർ.സി.സി ബ്ലഡ് ബാങ്ക് മേധാവി ഡോ.വിജയലക്ഷ്മി,ബ്ലഡ് സെന്റർ അസി.പ്രൊഫസർ ഡോ.ലക്ഷ്മി സുദേവ് എന്നിവർ പങ്കെടുത്തു.