തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന സിബി കാട്ടാമ്പള്ളിയെ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.മുൻ സ്പീക്കർ എം. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം.പി പന്ന്യൻ രവീന്ദ്രൻ,കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്രപ്രസാദ്,ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി, മാദ്ധ്യമ പ്രവർത്തകരായ ഡോ.വി.ഇന്ദ്രബാബു,കെ.പി.മോഹനൻ, മർക്കോസ് എബ്രഹാം,സണ്ണി ജോസഫ്, ജോൺ മുണ്ടക്കയം,പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു എന്നിവർ പ്രസംഗിച്ചു.