വിഴിഞ്ഞം: അദാനി ഫൗണ്ടേഷന്റെയും ഹെൽപ്പേജ് ഇന്ത്യയുടെയും, സി.വി സ്മാരക ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ വയോജന ചൂഷണ ബോധവത്കരണ ദിനം ആചരിച്ചു. വയോജനങ്ങൾ സമൂഹത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അവർക്ക് വേണ്ടുന്ന നിയമസഹായങ്ങളെ കുറിച്ചും സംസാരിച്ചു. വയോജനങ്ങൾക്കായി ഡിജിറ്റൽ സാക്ഷരത ക്ലാസുകളും നൽകി. ഹെൽപ്പേജ് ഇന്ത്യ ഉദ്യോഗസ്ഥരായ ആതിര, ഷിജു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അദാനി ഫൗണ്ടേഷൻ ലൈവിലിഹുഡ് കോർഡിനേറ്റർ ജോർജ് സെൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ ഫോറം അംഗമായ അജയകുമാർ, റീച്ചസ് ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.