36

ഉദിയൻകുളങ്ങര: മാരായമുട്ടം മാതാപുരം അമലോത്ഭ മാതാ ദൈവലായത്തിലെ കെ.എൽ.സി.എ, കെ.സി.വൈ.എം,കെ.എൽ.സി.എ.ഡി.യു. എ, നിഡ്‌സ് മതബോധനം എന്നി സംഘടനകളുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയുടെ ദുരുപയോഗവും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഇടവക വികാരി റവ:ഫാദർ ക്രിസ്റ്റിൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ പെരുങ്കടവിള ഫെറോന പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മദർ മേബിൾ ഗോമസ് മുഖ്യ പ്രഭാഷണം നടത്തി. കോർപ്പറേറ്റ് ട്രെയിനർ ആൻഡ് കൗൺസ‌ലിംഗ്, സെക്കോളജിറ്റ് എസ്.സുരേഷ് കുമാർ ക്ലാസ് നയിച്ചു. മതബോധന ഹെച്ച്എം ക്രിസ്റ്റിൻദാസ്,കെ.കെ.സി.ഡി.യു.എ പ്രസിഡന്റ് മാതാപുരം അജിത കുമാരി, നിഡ്‌സ് സെക്രട്ടറി മണലു വിള ജിമി, കെ.സി.വൈ.എം പ്രസിഡന്റ് തത്തിയുർ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.