p

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ 13 റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കുന്നതിനും പുതിയ ബ്ലോക്കുകൾ നിർമ്മിക്കുന്നതിനുമായി 23 കോടി രൂപയ്ക്ക് ഭരണാനുമതിയായി. പീപ്പിൾസ് റെസ്റ്റ് ഹൗസ് എന്ന പേരിൽ സംസ്ഥാനത്തുടനീളം റസ്റ്റ് ഹൗസുകൾ നവീകരിച്ച് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയത് ഏറെ ജനകീയമായി മാറിയ പശ്ചാത്തലത്തിലാണ് കൂടുതൽ റെസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

പൊന്മുടി രണ്ടാം ഘട്ടം 5 കോടി, പാറശ്ശാല 3 കോടി, മൂന്നാർ അനക്സ് മൂന്നു കോടി, വെഞ്ഞാറമൂട് രണ്ടാം ഘട്ടം 2.2 കോടി, കുട്ടിക്കാനം ഐ.ബി 1.8 കോടി, ഞാറയ്ക്കൽ 1.5 കോടി, കാഞ്ഞങ്ങാട് 1.5 കോടി, കാട്ടാക്കട 1.4 കോടി, താമരശ്ശേരി ഒരു കോടി, കൊട്ടാരക്കര രണ്ടാം ഘട്ടം 74 ലക്ഷം, തേക്കടി ഐബി 60 ലക്ഷം, കുന്നമംഗലം 52 ലക്ഷം, പൊഴിക്കര പാലസ് കെട്ടിടം 35 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. തിരുവനന്തപുരം പബ്ലിക് ഓഫീസ് ഇലക്ട്രിക്കൽ വർക്കിന് 2.5 കോടിയും കുമളി പിഡബ്ള്യുഡി സ്റ്റാഫ് ക്വാർട്ടേഴ്സിന് 2.1 കോടിയും കോഴിക്കോട് റീജ്യണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡിസൈൻ ഓഫീസിന് 1.96 കോടിയും കണ്ണൂർ പി.ഡബ്ല്യു.ഡി കോംപ്ലക്സ് രണ്ടാം ഘട്ടത്തിലെ രണ്ടാം ബ്ലോക്കിന് 1.76 കോടിയും പീരുമേട് തോട്ടപ്പുര പിഡബ്ല്യുഡി സ്റ്റാഫ് ക്വാർട്ടേഴ്സിന് 32 ലക്ഷവും അനുവദിച്ചു.

ട്ര​ഷ​റി​ക​ളി​ൽ​ ​പ​രി​ശോ​ധന
ന​ട​ത്ത​ണം​:​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ക​ഴ​ക്കൂ​ട്ടം​ ​സ​ബ് ​ട്ര​ഷ​റി​ ​ത​ട്ടി​പ്പി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ട്ര​ഷ​റി​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​വി​ശ്വാ​സ്യ​ത​ ​വീ​ണ്ടെ​ടു​ക്കാ​നും​ ​അ​ക്കൗ​ണ്ടു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​കു​റ്റ​മ​റ്റ​താ​ക്കാ​നും​ ​എ​ല്ലാ​ ​ട്ര​ഷ​റി,​സ​ബ് ​ട്ര​ഷ​റി​ക​ളി​ലും​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ൽ​കി​യ​ ​ക​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴ​ക്കൂ​ട്ടം​ ​സ​ബ് ​ട്ര​ഷ​റി​യി​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​മ​രി​ച്ച​ ​വ്യ​ക്തി​ക​ളു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്നും​ ​വ്യാ​ജ​ ​ചെ​ക്കു​ണ്ടാ​ക്കി​ ​പ​ണം​ ​അ​പ​ഹ​രി​ച്ചു​ ​എ​ന്ന​ത് ​ഗൗ​ര​വ​ക​ര​മാ​ണ്.​ ​ട്ര​ഷ​റി​ ​സം​വി​ധാ​ന​ത്തി​ലെ​ ​പ​ഴു​തു​ക​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​ന​ട​ത്തി​യ​ ​ഈ​ ​ത​ട്ടി​പ്പ് ​മ​റ്റു​ ​സ​ബ്ട്ര​ഷ​റി​ ​ക​ളി​ലും​ ​ന​ട​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ഏ​റെ​യാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​മ​ഗ്ര​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​നും​ ​ട്ര​ഷ​റി​ ​സം​വി​ധാ​ന​ത്തി​ലെ​ ​പ​ഴു​തു​ക​ൾ​ ​അ​ട​യ്ക്കാ​നും​ ​യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം​ .​വി​വ​ര​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ഇ​ത്ര​യും​ ​മു​ന്നേ​റി​യ​ ​കാ​ല​ത്തും​ ​ട്ര​ഷ​റി​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​നി​ന്നും​ ​പ​ണം​ ​പി​ൻ​വ​ലി​ച്ചാ​ൽ​ ​അ​ക്കൗ​ണ്ട് ​ഉ​ട​മ​യ്ക്ക് ​സ​ന്ദേ​ശം​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ ​വ​സ്തു​ത​ ​ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്.​ ​ക​ഴ​ക്കൂ​ട്ടം​ ​ട്ര​ഷ​റി​യി​ൽ​ ​സി.​സി.​ടി.​വി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന​ത് ​ഗൂ​ഢാ​ലോ​ച​ന​ ​തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്നും​ ​സ​തീ​ശ​ൻ​ ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.