sivagiri

ശിവഗിരി : മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി സമ്മേളനവും കവിയരങ്ങും ശിവഗിരി മഠത്തിൽ സ്വാമി ദേശികാനന്ദയതി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ - ഓർഡിനേറ്റർ വെട്ടൂർ ശശി അദ്ധ്യക്ഷത വഹിച്ചു.

കുമാരനാശാൻ ഇന്ത്യൻ നവോത്ഥാനത്തിന്റെ ആത്മാവ് കണ്ടെത്തിയ മഹാകവിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കായിക്കര ആശാൻ സ്മാരക ഗവേണിംഗ് ട്രഷറർ ഡോ. ബി. ഭുവനേന്ദ്രൻ പറഞ്ഞു.

ശ്രീനാരായണ ഗുരുദേവൻ നയിച്ച നിശബ്ദ വിപ്ലവത്തെ ഹൃദയത്തിലേറ്റുവാങ്ങിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു അദ്ദേഹം. ചരമശതാബ്ദി ആഘോഷിക്കുമ്പോഴും ആശാൻ വർത്തമാനകാല ജീവിതത്തിൽ തിളങ്ങി നിൽക്കുന്നു എന്നും ഭുവനേന്ദ്രൻ പറഞ്ഞു.

തുടർന്ന് നടന്ന കവിയരങ്ങ് കാഥിക കായംകുളം വിമല ഉദ്ഘാടനം ചെയ്തു. അനർട്ട് മുൻ ഡയറക്ടർ ഡോ. എം. ജയരാജു, ജി.മനോഹരൻ എന്നിവർ സംസാരിച്ചു. 30ലധികം കവികൾ കവിതകൾ അവതരിപ്പിച്ചു.

കെ.​വി.​ര​ഘു​നാ​ഥൻ
മാ​സ്റ്റ​ർ​ ​നി​ര്യാ​ത​നാ​യി

വേ​ലൂ​ർ​:​ ​ശാ​സ്ത്ര​സാ​ഹി​ത്യ​ ​പ​രി​ഷ​ത്തി​ന്റെ​ ​മു​ൻ​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​യാ​യി​രു​ന്ന​ ​വേ​ലൂ​ർ​ ​സ്വ​ദേ​ശി​ ​കെ.​വി.​ര​ഘു​നാ​ഥ​ൻ​ ​മാ​സ്റ്റ​ർ​ ​(88​)​ ​നി​ര്യാ​ത​നാ​യി.​ 1962​ൽ​ ​കോ​ഴി​ക്കോ​ട് ​ദേ​വ​ഗി​രി​ ​കോ​ളേ​ജി​ൽ​ ​ന​ട​ന്ന​ ​പ​രി​ഷ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​രി​ൽ​ ​ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്ന​ ​ഏ​ക​ ​വ്യ​ക്തി​യാ​യി​രു​ന്നു.
ഗ്രാ​മ​ശാ​സ്ത്രം​ ​മാ​സി​ക​യു​ടെ​ ​ആ​ദ്യ​ ​എ​ഡി​റ്റ​ർ,​സം​സ്ഥാ​ന​ ​ബാ​ല​വേ​ദി​ ​ക​ൺ​വീ​ന​ർ,​ഗ്രാ​മ​ശാ​സ്ത്ര​ ​സ​മി​തി​ ​സം​സ്ഥാ​ന​ ​ക​ൺ​വീ​ന​ർ,​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ശാ​സ്ത്ര​കേ​ര​ളം​ ​എ​ഡി​റ്റ​ർ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​അ​ദ്ധ്യാ​പ​ക​നും​ ​പ്ര​ഭാ​ഷ​ക​നു​മാ​യി​രു​ന്നു.​ ​കി​ഡ്‌​നി​ ​ത​ക​രാ​റി​ലാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​മാ​സ​മാ​യി​ ​ഡ​യാ​ലി​സി​സ് ​ചെ​യ്‌​തു​വ​രി​ക​യാ​യി​രു​ന്നു.​ ​ഭാ​ര്യ​:​ ​സ​രോ​ജി​നി​ ​(​റി​ട്ട.​ ​കെ.​എ​സ്.​ഇ.​ബി​ ​അ​ക്കൗ​ണ്ട​ന്റ്),​ ​ഏ​ക​മ​ക​ൾ​ ​:​ ​ശു​ഭ​ ​മീ​നാ​ക്ഷി​ ​(​യു.​എ​സ്.​എ​).​ ​മ​രു​മ​ക​ൻ​:​ ​ഡോ.​ന​ര​സിം​ഹ​ൻ.​ ​നാ​ളെ​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ 11​ ​വ​രെ​ ​വീ​ട്ടി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​ച്ച​ ​ശേ​ഷം​ ​സം​സ്കാ​രം​ ​ന​ട​ക്കും.