നെടുമങ്ങാട്: കൊടിപ്പുറം മേഖലയിലെ കോൺഗ്രസ് നേതാവായിരുന്ന സാറാമ്മയുടെ ഒന്നാം ചരമ വാർഷികം വാർഡ് കമ്മിറ്റി സമുചിതമായി ആചരിച്ചു.അനുസ്മരണ സമ്മേളനം മുൻ നഗരസഭ കൗൺസിലർ വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.എസ്. എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കു പഠനോപകരണ വിതരണവും നടന്നു.കോൺഗ്രസ് നേതാക്കളായ നെട്ടിറച്ചിറ ജയൻ,അഡ്വ.എസ്.അരുൺകുമാർ,ടി.അർജുനൻ,മഹേഷ് ചന്ദ്രൻ,കൊല്ലങ്കാവ് സജി,ലോറൻസ്,സോണി തുടങ്ങിയവർ സംസാരിച്ചു.