തിരുവനന്തപുരം: രാഷ്ട്രനിർമ്മാണത്തിൽ കച്ചവടസമൂഹത്തിന് കാര്യമായ പങ്കുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാഭത്തെക്കാളേറെ ക്ഷേമമാണ് കച്ചവടക്കാർ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരത്തിലൂടെ പണം നേടണമെങ്കിലും കച്ചവടം സാമൂഹ്യക്ഷേമത്തിന് ഉതകുന്ന വിധമാകണമെന്ന് ആർ.എസ്.എസ് അഖിലഭാരതീയ കാര്യകാരി സദസ്യൻ ഡോ. റാംമാധവ് പറഞ്ഞു. രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജു രമേശ്‌, നിംസ് എം.ഡി ഡോ. എം.എസ്. ഫൈസൽഖാൻ, മോഹൻദാസ് ഗ്രൂപ്പ് ഒഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റാണി മോഹൻദാസ്, ശശിധരൻമേനോൻ, എൻ. ധനഞ്ജയൻ ഉണ്ണിത്താൻ, ഡോ. ജെ. ഹരീഷ്, അരുൺ വേലായുധൻ,ചെങ്കൽ എസ്.രാജശേഖരൻനായർ എന്നിവർക്ക് ചാണക്യപുരസ്‌കാരം നൽകി. സംസ്ഥാന പ്രസിഡന്റ് എൻ. അജിത് കർത്ത അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ശശികല, ആർ.എസ്.എസ് പ്രാന്ത പ്രചാരക് എസ്. സുദർശൻ, സംഘം ഭാരവാഹികളായ എസ്.സന്തോഷ്, ജി.വെങ്കിട്ടരാമൻ, ജി.എസ്.മണി തുടങ്ങിയവർ പങ്കെടുത്തു.