വർക്കല: അയന്തി സ്നേഹ റസിഡന്റ്‌സ് അസോസിയേഷൻ അർദ്ധ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും 23ന് ഉച്ചയ്ക്ക് 2ന് അയന്തി ആവണിവിളാകം വലിയമേലതിൽ ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല മുഖ്യപ്രഭാഷണം നടത്തും.