കുളത്തൂർ: ശ്രീനാരായണ സ്മാരക ഗ്രന്ഥശാലയിൽ 19 മുതൽ 25 വരെ വായന വാരാഘോഷം നടക്കും. 19ന് വൈകിട്ട് 6ന് ഗ്രന്ഥശാല പ്രസിഡന്റ് ജി. വിജയമ്മ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ഡോ. എ.സമ്പത്ത് വായന വാരാഘോഷം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. അനിൽകുമാർ തുടങ്ങിയവർ മുഖ്യ അതിഥികളാകും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 6ന് പുസ്തകപരിചയ പരിപാടി നടക്കും.