1

കോഴിക്കോട്: ബീച്ച് ലയൺസ് പാർക്കിംഗിൽ നിന്നും ഇരുചക്രവാഹന മോഷ്ടിച്ച യുവാവ് പിടിയിൽ. തിരുവണ്ണൂർ സ്വദേശിയായ മഹന്ന മുഹമ്മദ് (21) നെയാണ് വെള്ളയിൽ പൊലീസ് ചക്കുംകടവ് ഭാഗത്ത് നിന്ന് പിടികൂടിയത്. ഇരുചക്രവാഹനം പ്രതിയിൽ നിന്നും കണ്ടെടുത്തു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂജ് പലിവാളിൻ്റെ നിർദ്ദേശപ്രകാരം മോഷണം തടയുന്നതിനായി വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത് . മോഷ്ടിച്ച വാഹനം പൊലീസ് തിരിച്ചറിയാതിരിക്കാൻ വാഹനത്തിന്റെ നമ്പർ മാറ്റിയാണ് പ്രതി നഗരത്തിലൂടെ സഞ്ചരിച്ചിരുന്നത്. ഇയാൾക്കെതിരെ നടക്കാവ്, കാക്കൂർ, ടൗൺ, വെള്ളയിൽ എന്നീ സറ്റേഷനിൽ എട്ടോളം മോഷണകേസ് നിലവിലുണ്ട്. സബ്ബ് ഇൻസ്പെക്ടർമാരായ ബാവീഷ് ബി.എസ്, ജബ്ബാർ എൽ,സിവിൽ പൊലീസ് ഓഫീസർ രജു. കെ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സജേഷ് കുമാർ പി, സി.കെ.സുജിത്ത്, എന്നിവർ സംഘത്തിലുണ്ടായിരുന്നു.