2

നാദാപുരം: കല്ലാച്ചി ടൗണിനടുത്ത തെരുവൻ പറമ്പിൽ വീടിൻ്റെ മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീ വെച്ച് നശിപ്പിച്ചു. തെരുവൻ പറമ്പിലെ വട്ടക്കണ്ടിയിൽ അഷറഫിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറാണ് അഗ്നിക്കിരയായത്. ഇന്നലെ പുലർച്ചെ ഒരുമണിക്ക് ശേഷമാണ് സംഭവം. സ്കൂട്ടർ കത്തുന്ന വിവരം വീട്ടുകാരോ പരിസരവാസികളോ അറിഞ്ഞില്ല. ഇന്നലെ രാവിലെ വീട്ടുകാർ ഉണർന്നതിന് ശേഷമാണ് സ്കൂട്ടർ കത്തിയതായി കാണുന്നത്. ഇത് പൂർണമായും കത്തി നശിച്ചു. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു. വ്യക്തി വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.