1

പൂവാർ : റോട്ടറി ഡിസ്ട്രിക്ടിന്റെ വിദ്യാഭ്യാസ പ്രോജക്ടായ മോചനം പദ്ധതിയുടെ ഭാഗമായി പൂവാർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളുകളിൽ ലഹരി വിരുദ്ധ ബോധവത്കരണ യജ്ഞം സംഘടിപ്പിച്ചു.പൊഴിയൂർ സെന്റ് മാത്യൂസ് ഹൈസ്‌കൂൾ,പൂവാർ ഏഞ്ചൽ ഹൈസ്‌കൂൾ,പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ തുടങ്ങിയ തീരദേശ സ്‌കൂളുകളിൽ ബോധവത്കരണ പരിപാടി നടന്നു.പൊഴിയൂർ സെന്റ് മാത്യൂസ് ഹൈസ്‌കൂളിൽ നടന്ന ക്യാമ്പയിൻ പൂവാർ കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ സരേഷ്.വി.എ ഉദ്ഘാടനം ചെയ്തു.പൂവാർ റോട്ടറി ക്ലബ് ചാർട്ടർ പ്രസിഡന്റ് രാജൻ.വി.പൊഴിയൂർ അദ്ധ്യക്ഷത വഹിച്ചു.സബ് ഇൻസ്‌പെക്ടർ അജിത് കുമാർ,ഡിസ്ട്രിക്ട് പ്രൊജ്ര്രക് ചെയർമാൻ ഡിനി ദർബൽ,ക്ലബ് ട്രഷറർ രാജു സെൽവരാജ്,പി.ടി.എ സെക്രട്ടറി എം.ഷാജഹാൻ, സ്റ്റാഫ് സെക്രട്ടറി ശോഭ,എ.എസ്.ഐമാരായ റാണി ,റീന തുടങ്ങിയവർ പങ്കെടുത്തു.

പൂവാർ എയ്ഞ്ചൽ സ്‌കൂളിൽ ഹെഡ്മിസ്‌ട്രെസ് മഞ്ജു മാത്യുവും പുല്ലുവിള ലിയോ തേർട്ടീന്ത് സ്‌കൂളിൽ ഹെഡ്മിസ്ട്രസ് പ്രമീളയും ലഹരിവിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.