നെടുമങ്ങാട് : ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയത്തിനു കാരണം എൽ.ഡി.എഫിന്റെ മുസ്ളിം പ്രീണനം മൂലമാണെന്നു തുറന്നടിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് യോഗം യൂത്ത്മൂവ്മെന്റ് നെടുമങ്ങാട് യൂണിയൻ. യോഗത്തിൽ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ്‌ പ്രസാദ് കണക്കോട് അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സജികുമാർ പ്ലാത്തറ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ നെട്ട രഞ്ജിത്ത് പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അജികുമാർ കരകുളം, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ രതീഷ് കുമാർ പ്ലാത്തറ, നന്ദിയോട് രാജേഷ്, കമ്മിറ്റി അംഗങ്ങളായ രാജേഷ് കുമാർ പഴകുറ്റി, ശ്രീകുമാർ ചെന്തിപ്പൂര്, സുരേഷ് കുമാർ ഇരുമ്പ, ജിജു കുറ്റിയാണി, വൈശാഖ്, മനുകുമാർ തുടങ്ങിയവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് ട്രഷറർ രമേശ്‌ പഴകുറ്റി നന്ദി പറഞ്ഞു.