vi

വെഞ്ഞാറമൂട്: പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ജില്ലയിലെ മികച്ച സ്കൂളായി വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിനെ തിരഞ്ഞെടുത്തു. ക്ലാസുകൾ മികച്ച രീതിയിൽ നടക്കുന്നതോടൊപ്പം വെഞ്ഞാറമൂട് യൂണിറ്റ് നടപ്പാക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾക്ക് കൂടിയുള്ള അംഗീകാരമാണ് ഈ പുരസ്കാരം. "സൈബർ സേഫ്റ്റി " എന്ന വിഷയത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളിലെയും അമ്മമാർക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. ജാസ്മി,സ്മിത, മിനി എന്നിവരടങ്ങിയ ഐ.ടി വിദഗ്ദ്ധ ടീമാണ് എൽ.കെ. പ്രവർത്തനങ്ങൾക്ക് സ്കൂളിൽ നേതൃത്വം നൽകുന്നത്.