മാറനല്ലൂർ: മേലാരിയോട് കാവിൻപുറം പ്രിയദർശിനി ഗ്രന്ഥശാലാ വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ജി.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ജെ.കുമാർ,ബ്ലോക്ക് പഞ്ചായത്തംഗം രജിത്ത് ബാലകൃഷ്ണൻ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടരി രാജഗോപാൽ,ബാലകൃഷ്ണൻ,ഗ്രന്ഥശാലാ സെക്രട്ടറി സജി ജോസ് എന്നിവർ സംസാരിച്ചു.