
കടയ്ക്കാവൂർ: കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജനയിലൂടെ (പി.എം.എം.എസ്.വൈ) ബയോ ഫ്ലോക്ക് പോണ്ട് മത്സ്യകൃഷിയിൽ നൂറുമേനി വിജയവുമായി അഞ്ചുതെങ്ങ് സ്വദേശിയും കുടുംബവും. അഞ്ചുതെങ്ങ് കറിച്ചട്ടിമൂല പെരേരാസ് ഹൗസിൽ ജോയ് പേരേരയും ഭാര്യ ബിന്ദു ജോയിയുമാണ് കേന്ദ്ര പദ്ധതിയുടെ സഹായത്തോടെ മത്സ്യകൃഷി ചെയ്തത്. കഴിഞ്ഞ ദിവസം മാമ്പള്ളി വരമ്പിൽ ഗ്രീൻ വാലി ആക്ക്വ ഫാമിൽ നടന്ന വിളവെടുപ്പിൽ മികച്ച നേട്ടം കെെവരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജോയിയും കുടുംബവും.