കാട്ടാക്കട:കാട്ടാക്കട ഗ്രാമ പഞ്ചായത്തിൽ വിമുക്ത ഭടൻമ്മാരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി അഞ്ച് വർഷക്കാലയളവിലേയ്ക്ക് കെട്ടിട നികുതി ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷ 30ന് മുൻപായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.അപേക്ഷയോടൊപ്പം ലൈഫ് സർട്ടിഫിക്കറ്റ്,ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്,സ്വയം സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകർപ്പ്,ഹരിത കർമ്മസേന യൂസർഫീനൽകുന്ന കാർഡ് എന്നിവ കൂടി ഹാജരാക്കണം.